Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Mayor

ഇ​ന്ദി​ര കാ​ന്‍റീ​ന്‍ സ​മൃ​ദ്ധി​യെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢ​ത​ന്ത്രം; കൊ​ച്ചി മേ​യ​ര്‍​ക്കെ​തി​രെ ബി​നീ​ഷ് കോ​ടി​യേ​രി

കൊ​ച്ചി: സ​മൃ​ദ്ധി ജ​ന​കീ​യ ഹോ​ട്ട​ലി​നെ ത​ക​ര്‍​ക്കാ​നു​ള്ള യു​ഡി​എ​ഫി​ന്‍റെ ഗൂ​ഢ​ത​ന്ത്ര​മാ​ണ് കൊ​ച്ചി മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ പ്ര​ഖ്യാ​പി​ച്ച ഇ​ന്ദി​ര കാ​ന്‍റീ​ന്‍ എ​ന്ന് ബി​നീ​ഷ് കോ​ടി​യേ​രി.

കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ യു​ഡി​എ​ഫ് ന​ട​ത്താ​നി​രി​ക്കു​ന്ന 50 ഇ​ന ക​ര്‍​മ പ​ദ്ധ​തി​യി​ലെ സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​മാ​ണ് 10 രൂ​പ​യ്ക്ക് പ്രാ​ത​ലും അ​ത്താ​ഴ​വും ല​ഭി​ക്കു​ന്ന ഇ​ന്ദി​ര കാ​ന്‍റീ​നു​ക​ള്‍ സ്ഥാ​പി​ക്കും എ​ന്ന​ത്. നി​ല​വി​ല്‍ 20 രൂ​പ​യ്ക്ക് ഉ​ച്ച​യൂ​ണ് ന​ല്‍​കു​ന്ന സ​മൃ​ദ്ധി ഹോ​ട്ട​ലു​ക​ളോ​ട് ചേ​ര്‍​ന്ന് ഇ​ന്ദി​ര കാ​ന്‍റീ​നും വ​രും എ​ന്നാ​യി​രു​ന്നു മേ​യ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ന്ദി​ര കാ​ന്‍റീ​നി​ന്‍റെ മ​റ​വി​ല്‍ സ​മൃ​ദ്ധി​യെ ഇ​ല്ലാ​താ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​തെ​ന്ന് എ​ല്‍​എ​ഡി​എ​ഫ് പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ദി​ര കാ​ന്‍റീ​ന്‍ എ​ന്ന പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ കു​ടും​ബ​ശ്രീ​യു​ടെ മേ​ല്‍​നോ​ട്ടം ഇ​ല്ലാ​താ​ക്കി, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​എ​സ്ആ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ​മാ​ന്ത​ര സം​വി​ധാ​നം ഉ​ണ്ടാ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ നീ​ക്കം. ഇ​ത് രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കാ​ണ്, ഇ​തി​നെ പ്ര​തി​രോ​ധി​ക്ക​ണം എ​ന്നാ​ണ് ബി​നീ​ഷ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ഫേസ്ബുക്ക് കുറിപ്പ്

പാ​വ​ങ്ങ​ളു​ടെ ക​ഞ്ഞി​യി​ല്‍ പാ​റ്റ​യി​ടാ​ന്‍ കോ​ണ്‍​ഗ്ര​സ് വ​രു​ന്നു: കു​ടും​ബ​ശ്രീ​യെ കൊ​ല്ലാ​ന്‍ ജ​ന​ശ്രീ​യെ​ങ്കി​ല്‍, സ​മൃ​ദ്ധി​യെ വി​ഴു​ങ്ങാ​ന്‍ ഇ​ന്ദി​രാ കാ​ന്‍റീ​ന്‍; കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ​മ രാ​ഷ്ട്രീ​യം

കേ​ര​ള​ത്തി​ലെ ജ​ന​കീ​യ ബ​ദ​ലു​ക​ളെ​യും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ മാ​തൃ​ക​ക​ളെ​യും അ​ട്ടി​മ​റി​ക്കു​ക എ​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ പ​ഴ​യ ശീ​ല​മാ​ണ്. പ​ണ്ട് കു​ടും​ബ​ശ്രീ​യെ ത​ക​ര്‍​ക്കാ​ന്‍ ജ​ന​ശ്രീ​യു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച അ​തേ ഗൂ​ഢ​ത​ന്ത്രം ഇ​പ്പോ​ള്‍ കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ലും ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി.

വി​ശ​പ്പി​ല്ലാ​ത്ത ന​ഗ​രം എ​ന്ന സ്വ​പ്ന​ത്തി​ന് മേ​ല്‍ ക​ത്തി​വ​യ്ക്കു​ന്നു.

എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് കൊ​ച്ചി​യി​ല്‍ ആ​രും വി​ശ​ന്നി​രി​ക്ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മൃ​ദ്ധി കൊ​ച്ചി എ​ന്ന ജ​ന​കീ​യ ഹോ​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ഠി​നാ​ധ്വാ​ന​വും ജ​ന​ങ്ങ​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും കൊ​ണ്ട് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ഈ ​പ​ദ്ധ​തി ലോ​ക​ശ്ര​ദ്ധ നേ​ടി. വെ​റും 10 രൂ​പ​യ്ക്ക് ഊ​ണ് ന​ല്‍​കി തു​ട​ങ്ങി​യ ഈ ​സം​രം​ഭം, ഇ​ന്ന് 20 രൂ​പ നി​ര​ക്കി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് താ​ങ്ങാ​യി നി​ല​കൊ​ള്ളു​ന്നു.

എ​ന്നാ​ല്‍, ഈ ​വി​ജ​യ​ഗാ​ഥ​യു​ടെ ശോ​ഭ കെ​ടു​ത്താ​ന്‍ ഇ​പ്പോ​ള്‍ ഇ​ന്ദി​രാ കാ​ന്‍റീ​ന്‍ എ​ന്ന പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ ശ്ര​മം തു​ട​ങ്ങിി​രി​ക്കു​ന്നു. കു​ടും​ബ​ശ്രീ​യു​ടെ മേ​ല്‍​നോ​ട്ടം ഇ​ല്ലാ​താ​ക്കി, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​എ​സ്ആ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ​മാ​ന്ത​ര സം​വി​ധാ​നം ഉ​ണ്ടാ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ നീ​ക്കം.

സ​മൃ​ദ്ധി​യു​ടെ പേ​രും മേ​ല്‍​നോ​ട്ട​വും ഇ​ല്ലാ​താ​ക്കു​ന്ന​തോ​ടെ കു​ടും​ബ​ശ്രീ വ​നി​ത​ക​ളു​ടെ സ്വ​യം​പ​ര്യാ​പ്ത​ത​യെ​യും കാ​ര്യ​ശേ​ഷി​യെ​യും ത​ക​ര്‍​ക്കാ​നാ​ണ് ഇ​വ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ന്ന് സി​എ​സ്ആ​ര്‍ ഫ​ണ്ട് ന​ല്‍​കു​ന്ന ക​മ്പ​നി​ക​ള്‍ നാ​ളെ പി​ന്മാ​റി​യാ​ല്‍ ഈ ​പ​ദ്ധ​തി​യു​ടെ നി​ല​നി​ല്‍​പ്പ് എ​ന്താ​കും. ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളെ ത​ക​ര്‍​ത്ത് ആ ​ത​സ്തി​ക​ക​ള്‍ സ്വ​കാ​ര്യ​വ​ല്‍​ക്ക​രി​ക്കാ​നു​ള്ള പ​ടി​യാ​ണി​ത്.

സ​മൃ​ദ്ധി എ​ന്ന ജ​ന​കീ​യ ബ്രാ​ന്‍​ഡി​ന് പ​ക​രം സ്വ​ന്തം നേ​താ​ക്ക​ളു​ടെ പേ​രും പ​ട​വും വ​ച്ച് രാ​ഷ്ട്രീ​യ ലാ​ഭം കൊ​യ്യാ​ന്‍ നോ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

മ​റ്റ് വി​ഭ​വ​ങ്ങ​ള്‍ വി​റ്റ് കി​ട്ടു​ന്ന ലാ​ഭ​ത്തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര​ന് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഊ​ണ് ന​ല്‍​കു​ന്ന സ​മൃ​ദ്ധി​യു​ടെ സാ​മ്പ​ത്തി​ക ച​ട്ട​ക്കൂ​ടി​നെ ത​ക​ര്‍​ക്കാ​നാ​ണ് പ​ത്ത് രൂ​പ​യ്ക്ക് പ്രാ​ത​ല്‍ എ​ന്ന വാ​ഗ്ദാ​ന​വു​മാ​യി വ​രു​ന്ന​ത്.

ജ​ന​കീ​യ​മാ​യ ഒ​രു ഇ​ട​തു​പ​ക്ഷ ബ​ദ​ലി​നെ ഇ​ല്ലാ​യ്മ ചെ​യ്യാ​ന്‍ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന ഈ ​കു​ബു​ദ്ധി തി​രി​ച്ച​റി​യ​ണം. സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള നീ​ക്ക​മാ​ണെ​ങ്കി​ല്‍ നി​ല​വി​ലു​ള്ള സ​മൃ​ദ്ധി പ​ദ്ധ​തി​ക്ക് കൂ​ടു​ത​ല്‍ ഫ​ണ്ട്അ​നു​വ​ദി​ച്ച് അ​ത് വി​പു​ലീ​ക​രി​ക്കാ​നാ​യി​രു​ന്നു ഭ​ര​ണ​സ​മി​തി ശ്ര​മി​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​തി​ന് പ​ക​രം സ​മൃ​ദ്ധി​യു​ടെ ത​ന്നെ സ്ഥ​ല​ത്ത് പു​തി​യ പേ​രി​ല്‍ ക​ട​ന്നു​ക​യ​റു​ന്ന​ത് രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്ക​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല. കു​ടും​ബ​ശ്രീ​യു​ടെ അ​ഭി​മാ​ന​മാ​യ സ​മൃ​ദ്ധി കൊ​ച്ചി​യെ ന​ശി​പ്പി​ക്കാ​നു​ള്ള ഈ ​ഗൂ​ഢ​നീ​ക്ക​ത്തെ ന​മു​ക്ക് ഒ​രു​മി​ച്ച് പ്ര​തി​രോ​ധി​ക്കാം.

 

Kerala

'ഞാന്‍ നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു, പക്ഷെ ഇന്ന് വിജയത്തിന്‍റെ ദിവസം': ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും ഇനി പ്രസക്തിയില്ലെന്ന് ദീപ്തി മേരി വര്‍ഗീസ്. മേയര്‍ തിരഞ്ഞെടുപ്പിനായി കൗണ്‍സില്‍ ബോര്‍ഡില്‍ എത്തുന്നതിന് മുമ്പാണ് ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഉന്നയിച്ച പരാതികളില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. പക്ഷെ ഇത് യുഡിഎഫിന്‍റെ വിജയത്തിന്‍റെ ദിവസമാണ് എന്നാണ് ദീപ്തി പ്രതികരിച്ചത്.

ആര് പറഞ്ഞു പരിഭവമുണ്ടെന്ന്, ഞാന്‍ പറഞ്ഞിട്ടില്ല ഇതുവരെ. പരാതിയെന്നോ പരിഭവമെന്നോ അതിനെ വ്യാഖ്യാനിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. കെപിസിസിയുടെ മാനദണ്ഡങ്ങളെ കുറിച്ച് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. ആ പരാതികളില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. പക്ഷെ ഇന്നത്തെ ദിവസം ഞങ്ങള്‍ക്ക് വിജയത്തിന്റെ ദിവസമാണ്. ജനങ്ങള്‍ തന്ന വലിയ വിജയത്തിന്റെ ദിവസമാണ്. ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ അധികാരമേല്‍ക്കുകയാണ് - എന്നാണ് ദീപ്തിയുടെ വാക്കുകള്‍.

അതേസമയം, മേയര്‍ സ്ഥാനം കൈവിട്ടു പോയതിന് പിന്നാലെ കടുത്ത അതൃപ്തിയില്‍ ആയിരുന്നു ദീപ്തി മേരി വര്‍ഗീസ്. ദീപ്തിയെ വെട്ടിയതില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇനി മേയര്‍ സ്ഥാനത്തേക്ക് ഇല്ല എന്നാണ് ദീപ്തിയുടെ നിലപാട്.

മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി തീരുമാനിച്ച വികെ മിനിമോള്‍ക്കും ഷൈനി മാത്യുവിനും പിന്തുണ അറിയിച്ച് ദീപ്തി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട എന്‍റെ പ്രിയപ്പെട്ട സഹോദരിമാര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ എന്നായിരുന്നു ദീപ്തിയുടെ പോസ്റ്റ്.

Kerala

സ​തീ​ശ​നെ​തി​രേ പ​ട​; കൊ​ച്ചി മേ​യ​ര്‍പ്ര​ഖ്യാ​പ​ന​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​തി​ഷേ​ധം പു​ക​യു​ന്നു

കൊ​​​ച്ചി: കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ മേ​​​യ​​​ര്‍ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ ക​​​ന​​​ല്‍ ആ​​​ളി​​​ക്ക​​​ത്തു​​​ന്നു. മേ​​​യ​​​ര്‍സ്ഥാ​​​ന​​​ത്തു​​നി​​​ന്നു ത​​​ഴ​​​യ​​​പ്പെ​​​ട്ട ദീ​​​പ്തി മേ​​​രി വ​​​ര്‍​ഗീ​​​സി​​നു പി​​​ന്നാ​​​ലെ കൂ​​​ടു​​​ത​​​ല്‍ നേ​​​താ​​​ക്ക​​​ള്‍ നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രെ വി​​​മ​​​ര്‍​ശ​​​ന​​​വു​​​മാ​​​യെ​​​ത്തി. കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​ക്ഷ​​​ത്തെ വെ​​​ട്ടി​​​വീ​​​ഴ്ത്തി​​​യ​​​തി​​​ലു​​​ള്ള പ്ര​​​തി​​​കാ​​​ര​​​മെ​​​ന്ന​​​വ​​​ണ്ണം മാ​​​ത്യു​ കു​​​ഴ​​​ല്‍​നാ​​​ട​​​നും അ​​​ജ​​​യ്ത​​​റ​​​യി​​​ലും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളും കെ​​​സി പ​​​ക്ഷ​​​വു​​​മാ​​​ണ് സ​​​തീ​​​ശ​​​നെ വി​​​മ​​​ര്‍​ശി​​​ച്ചു പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന് ഇ​​​വ​​​ര്‍ പ​​​രാ​​​തി​​​യും ന​​​ല്‍​കി.

കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു നേ​​​തൃ​​​ത്വം വ​​​ഹി​​​ച്ച ത​​​ന്നെ മേ​​​യ​​​ര്‍സ്ഥാ​​​ന​​​ത്തു​​നി​​ന്ന് ഒ​​ഴി​​​വാ​​​ക്കി​​​യ​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ദീ​​​പ്തി ഇ​​​ന്ന​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. പി​​​ന്നാ​​​ലെ മാ​​​ത്യു കു​​​ഴ​​​ല്‍​നാ​​​ട​​​നും അ​​​ജ​​​യ് ത​​​റ​​​യി​​​ലും അ​​​തേ​​​റ്റു​​​പി​​​ടി​​​ച്ചു. നീ​​​തി എ​​​ല്ലാ​​​വ​​​ര്‍​ക്കും തു​​​ല്യ​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ണ്‍​ഗ്ര​​​സ് പാ​​​ര്‍​ട്ടി​​​യെ ആ​​​ര്‍​ക്കും പോ​​​ക്ക​​​റ്റി​​​ലി​​​ടാ​​​ന്‍ പ​​​റ്റി​​​ല്ലെ​​​ന്നും മാ​​​ത്യു കു​​​ഴ​​​ല്‍​നാ​​​ട​​​ന്‍ തു​​​റ​​​ന്ന​​​ടി​​​ച്ചു. ദീ​​​പ്തി​​​യെ മേ​​​യ​​​റാ​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ഗ്രൂ​​​പ്പ് ക​​​ളി​​​യു​​​ണ്ടാ​​​യെ​​​ന്നും അ​​​നി​​​യ​​​ത്തി​​​യെ കാ​​​ണി​​​ച്ച് ചേ​​​ച്ചി​​​യെ ക​​​ല്യാ​​​ണം ക​​​ഴി​​​ച്ചു​​കൊ​​​ടു​​​ത്ത​​​ത് പോ​​​ലെ​​​യാ​​​ണെ​​​ന്നും അ​​​ജ​​​യ് ത​​​റ​​​യി​​​ലും രൂ​​​ക്ഷ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചു.

പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ല്‍ ചേ​​​രി​​​പ്പോ​​​ര് രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ കൂ​​​ട്ടാ​​​യെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ് സ​​​തീ​​​ശ​​​ന് പ​​​രി​​​ച​​​യൊ​​​രു​​​ക്കി. ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ള്‍ പ​​​ല​​​ര്‍​ക്കും കാ​​​ണു​​​മെ​​​ന്നും അ​​​ത് എ​​​ല്ലാ​​​യ്പ്പോ​​​ഴും ന​​​ട​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ലെ​​​ന്നും ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ന്‍ പ​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍ ത​​​ര്‍​ക്ക​​​ങ്ങ​​​ളി​​​ല്ലാ​​​തെ​​​യാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ന്‍. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

കോ​​​ര്‍ ക​​​മ്മി​​​റ്റി ചേ​​​ര്‍​ന്നാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. കെ​​​പി​​​സി​​​സി നി​​​രീ​​​ക്ഷ​​​ക​​​നെ വി​​​ടു​​​മെ​​​ന്ന് ആ​​​രോ​​​ടും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. മേ​​​യ​​​റാ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​തി​​​ല്‍ നേ​​​തൃ​​​ത്വ​​​ത്തെ കു​​​റ്റം പ​​​റ​​​ഞ്ഞി​​ട്ടു കാ​​​ര്യ​​​മി​​​ല്ല. ഇ​​​തെ​​​ല്ലാം സ്വ​​ാ​ഭാ​​​വി​​​ക​​​മാ​​​ണെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു.

കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ മേ​​​യ​​​ര്‍ പ​​​ദ​​​വി ല​​​ക്ഷ്യ​​​മി​​​ട്ട് നീ​​​ങ്ങി​​​യ ദീ​​​പ്തി​​​ക്കാ​​​യി​​​രു​​​ന്നു അ​​​വ​​​സാ​​​ന നി​​​മി​​​ഷം വ​​​രെ സാ​​​ധ്യ​​​ത ക​​​ല്പി​​​ച്ചി​​​രു​​​ന്ന​​​ത്. തീ​​​രു​​​മാ​​​നം വ​​​ന്ന​​​പ്പോ​​​ള്‍ ദീ​​​പ്തി​​​യെ പാ​​​ടെ വെ​​​ട്ടി എ, ​​​ഐ ഗ്രൂ​​​പ്പു​​​ക​​​ള്‍ ടേം ​​​വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ സ്ഥാ​​​നം പ​​​ങ്കി​​​ട്ടു. ഐ ​​​ഗ്രൂ​​​പ്പു​​​കാ​​​രി​​​യാ​​​യ അ​​​ഡ്വ. വി.​​​കെ. മി​​​നി​​​മോ​​​ളെ ആ​​​ദ്യ​​​വും എ ​​​ഗ്രൂ​​​പ്പു​​​കാ​​​രി​​​യാ​​​യ ഷൈ​​​നി മാ​​​ത്യു​​​വി​​​നെ അ​​​വ​​​സാ​​​ന ര​​​ണ്ട​​​ര വ​​​ര്‍​ഷ​​​വും മേ​​​യ​​​റാ​​​യി തീ​​​രു​​​മാ​​​നി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു സ​​​മ​​​വാ​​​യ ഫോ​​​ര്‍​മു​​​ല രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സ​​​തീ​​​ശ​​​ന്‍ പ​​​ക്ഷ​​​ക്കാ​​​ര​​​നാ​​​യ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്, എ ​​​ഗ്രൂ​​​പ്പി​​​ലെ ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ന്‍, ഐ ​​​ഗ്രൂ​​​പ്പി​​​ലെ എ​​​ന്‍.​​​ വേ​​​ണു​​​ഗോ​​​പാ​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം ആ​​​രാ​​​ഞ്ഞ​​​പ്പോ​​​ള്‍ കെ​​​സി പ​​​ക്ഷ​​​ക്കാ​​​രാ​​​യ മൂ​​​ന്ന് കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രു​​​ടെ പി​​​ന്തു​​​ണ മാ​​​ത്ര​​​മാ​​​ണ് ദീ​​​പ്തി​​​ക്കു കി​​​ട്ടി​​​യ​​​ത്. പി​​​ന്നാ​​​ലെ ദീ​​​പ്തി​​​യെ വെ​​​ട്ടി വീ​​​തം​​​വ​​​യ്പ് ന​​​ട​​​ത്തി.

Kerala

കൊ​ച്ചി മേ​യ​ർ സ്ഥാ​നം വി.​കെ. മി​നി മോ​ളും ഷൈ​നി മാ​ത്യു​വും പ​ങ്കി​ടും

കൊച്ചി: വി.​കെ. മി​നി മോ​ളും ഷൈ​നി മാ​ത്യു​വും കൊ​ച്ചി മേ​യ​ർ സ്ഥാ​നം പ​ങ്കി​ടും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ർ​ഗീ​സ് കൊ​ച്ചി മേ​യ​റാ​കി​ല്ല.

ല​ത്തീ​ൻ സ​മു​ദാ​യം എ​ന്ന പ​രി​ഗ​ണ​ന​യും പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ പി​ന്തു​ണ​യും മി​നി മോ​ൾ​ക്ക് ല​ഭി​ച്ചു. ര​ണ്ടാ​മ​ത്തെ ടേം ​ഷൈ​നി മാ​ത്യു​വി​ന് ന​ൽ​കാ​നും ധാ​ര​ണ​യാ​യി. ദീ​പ​ക് ജോ​യ് ഡെ​പ്യൂ​ട്ടി മേ​യ​റാ​കും.

കൊ​ച്ചി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് ദീ​പ്തി മേ​രി വ​ർ​ഗീ​സി​ന്‍റെ പേ​രാ​യി​രു​ന്നു ഏ​റ്റ​വു കൂ​ടു​ത​ൽ കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ വി.​കെ. മി​നി മോ​ൾ​ക്കും ഷൈ​നി മാ​ത്യു​വി​നു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പി​ന്തു​ണ ല​ഭി​ച്ച​ത്.

വി.​കെ. മി​നി മോ​ൾ​ക്ക് 17 പേ​ർ പി​ന്തു​ണ ന​ൽ​കി​യ​പ്പോ​ൾ ഷൈ​നി മാ​ത്യു​വി​നെ 19 പേ​രും പി​ന്തു​ണ​ച്ചു. ദീ​പ്തി മേ​രി വ​ർ​ഗീ​സി​ന് നാ​ല് പേ​രു​ടെ പി​ന്തു​ണ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. എ‌, ​ഐ ഗ്രൂ​പ്പു​ക​ളു​ടെ സ​മ്മ​ർ​ദ​മാ​ണ് ദീ​പ്തി​യ്ക്കു വി​ന​യാ​യ​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദീ​പ്തി മേ​രി വ​ർ​ഗീ​സി​നെ പ​രി​ഗ​ണി​ക്കാ​മെ​ന്ന ധാ​ര​ണ​യും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Kerala

ആരാകും കൊച്ചി മേയർ? യുഡിഎഫിൽ ചർച്ച, അവകാശമുന്നയിക്കില്ലെന്ന് ദീപ്തി മേരി വർ​ഗീസ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ കൊച്ചി, തൃശൂർ, കൊല്ലം കോര്‍പ്പറേഷനുകളിലെ മേയര്‍മാരെ തീരുമാനിക്കാനൊരുങ്ങി യുഡിഎഫ്. പാർലമെന്‍ററി പാർട്ടി ചേർന്ന് തീരുമാനിക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ട് പങ്കെടുക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകും.

ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരാണ് കൊച്ചി മേയർ സ്ഥാനത്തേക്ക് സാധ്യത കല്പിക്കുന്നവർ. അതേസമയം, മേയറെ പാർട്ടി തീരുമാനിക്കുമെന്നും താൻ ഒരു അവകാശവും ഉന്നയിക്കില്ലെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.

ഒരു ഘടകം മാത്രമല്ല, സാമുദായിക സമവാക്യങ്ങൾ അടക്കം എല്ലാം പാർട്ടി പരിഗണിക്കും എന്നും ദീപ്തി വ്യക്തമാക്കി. ജനങ്ങള്‍ തന്ന വിജയമാണിത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വിജയമാണിത്. യുഡിഎഫ് ഭരണത്തിൽ വരണമെന്നും കൊച്ചി നഗരത്തെ കൂടുതൽ വികസിതമാക്കണമെന്നും കൂടുതൽ സുരക്ഷിതമാക്കണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തങ്ങള്‍ അതുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

Latest News

Corehub Up